കഴിഞ്ഞ പത്ത് വർഷത്തെ സാമ്പത്തിക മാനേജ്മെൻറ് ജന കേന്ദ്രീകൃതവും വികസനത്തിൽ ഊന്നിയുമായിരുന്നുവെന്ന് നിർമല സീതാരാമൻ . സാമ്പത്തിക വളർച്ചയിൽ രാജ്യത്തെ എല്ലാ പ്രദേശങ്ങളും സജീവ പങ്കാളികളിയെന്ന് ലോക്സഭയിൽ ഇടക്കാല ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി പറഞ്ഞു. 34 ലക്ഷം കോടി രൂപ പി എം ജൻധൻ അക്കൗണ്ടുകൾ വഴി കൈമാറിയതിലൂടെ ഗവൺമെൻറിന് വൻതുക ലാഭിക്കാനായെന്നും ധനമന്ത്രി പറഞ്ഞു. നികുതി പരിഷ്ക്കാരം, നികുതി അടിത്തറ വിപുലമാക്കാൻ സഹായിച്ചു. ജി എസ് ടി, ഒരു രാഷ്ട്രം ഒരുനികുതി സംവിധാനം കൊണ്ടുവന്നു, ഇലക്ട്രോണിക് ദേശീയ കാർഷിക വിപണി 1361 കാർഷിക ചന്തകളെ സംയോജിപ്പിച്ചു. ഒരു കോടി80 ലക്ഷം കർഷകർക്ക് മൂന്നു ലക്ഷം കോടിയുടെ സേവനങ്ങൾ നൽകിയെന്നും ധനമന്ത്രി പഞ്ഞു. ഗ്രാമീണ പി എം ആവാസ് യോജനയിൽ രണ്ട് കോടി വീടുകൾ കൂടി നിർമ്മിച്ചു. 40000 സാധാരണ റെയിൽവേ ബോഗികൾ വന്ദേ ഭാരത് ആക്കി മാറ്റും, പൊതുഗതാഗതത്തിന് ഇ ബസുകൾ ഉപയോഗിച്ച് ഇ വെഹിക്കിൾ ഇക്കോസിസ്റ്റം ഗവൺമെൻറ് ശക്തിപ്പെടുത്തുമെന്നും മൂന്ന് സുപ്രധാന റെയിൽവെ ഇടനാഴികളും ധനമന്ത്രി പ്രഖ്യാപിച്ചു.
2024 ലെ ഇടക്കാല ബജറ്റ് ധനമന്ത്രി അവതരിപ്പിച്ചു
