തന്റെ ആറാമത്തെ ബജററുമായി ധനമന്ത്രി നിർമല സീതാരാമൻ പാർലമെൻറിൽ. രണ്ടാം മോദി സര്‍ക്കാരിന്റെ അവസാന ബജറ്റ് അവതരണത്തിന് മുന്നോടിയായി ധനമന്ത്രി നിര്‍മല സീതാരാമൻ രാഷ്ട്രപതി ദ്രൗപതി മുർമുവിനെ സന്ദര്‍ശിച്ചു. കഴിഞ്ഞ പത്ത് വർഷത്തിനിടെ ഇന്ത്യൻ സമ്പദ് രംഗം ഗുണപരമായ മാറ്റങ്ങൾക്ക് സാക്ഷിയായെന്ന് ബജറ്റ് അവതരണത്തിന് തുടക്കം കുറിച്ച് ധനമന്ത്രി വ്യക്തമാക്കി. മോദിയുടെ ഭരണത്തിൽ രാജ്യം കുതിച്ചെന്നും, 2024 ൽ വൻ ഭൂരിപക്ഷത്തോടെ മോദി സർക്കാർ അധികാരത്തിലെത്തുമെന്നും, അമൃത കാലത്തിന് ശക്തമായ അടിത്തറയിട്ടെന്നും ധനമന്ത്രി പറഞ്ഞു.
തന്റെ ആറാമത്തെ ബജററുമായി നിർമല സീതാരാമൻ
