സംസ്ഥാനത്തെ സർക്കാർ കോളേജുകളുടെ ഭൗതിക, മാനവവിഭവ, ഐ.ടി. അടിസ്ഥാന സൗകര്യങ്ങളുടെ വികസനം, പരിപാലനം, അക്കാദമിക മികവ് വർധിപ്പിക്കൽ, പഠന നിലവാരം മെച്ചപ്പെടുത്തൽ എന്നിവയ്ക്കായി 45.68 കോടി രൂപ അനുവദിച്ച് ഉത്തരവ് ഇറക്കിയതായി ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി റോജി എം. ജോൺ അറിയിച്ചു. സർക്കാർ കോളേജുകളുടെ സമഗ്ര വികസനത്തിലൂടെ കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു.
സർക്കാർ കോളേജുകളുടെ സമഗ്ര വികസനത്തിനായി 45.68 കോടി രൂപ അനുവദിച്ചു
