നെഹ്റു ട്രോഫി ജലമേളയുടെ ശോഭ കെടുത്തി പോസ്റ്റർ വിവാദം. മാവേലിക്കര എംപി കൊടിക്കുന്നിൽ സുരേഷിന്‍റെ ചിത്രം ഒഴിവാക്കി ജില്ലാ ഇൻഫർമേഷൻ ഓഫീസ് പുറത്തിറക്കിയ പോസ്റ്ററിനെ ചൊല്ലിയാണ് വിവാദം. തന്‍റെ ചിത്രം ഒഴിവാക്കിയതിൽ കൊടിക്കുന്നിൽ ജില്ലാ കളക്ടറെ അതൃപ്തി അറിയിച്ചു. ആലപ്പുഴ ജില്ലയിലെ മുഴുവൻ എംഎൽഎമാരുടെയും എംപിമാരുടെയും ചിത്രം വെച്ചിട്ടും കൊടിക്കുന്നിലിന്‍റെ ചിത്രം മാത്രം ഒഴിവാക്കുകയായിരുന്നു. ഇതിന് പിന്നാലെ ജില്ലാ ഇൻഫർമേഷൻ വകുപ്പിന്‍റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിൽ നിന്ന് പോസ്റ്റർ നീക്കം ചെയ്തു.
നെഹ്റു ട്രോഫി ജലമേളയുടെ ശോഭ കെടുത്തി പോസ്റ്റർ വിവാദം
