ഇന്റര്‍നെറ്റ് വേഗം കൂട്ടാന്‍ ക്രോമിലെ മറഞ്ഞിരിക്കുന്ന ഈ സവിശേഷത ഓണാക്കിയാല്‍ മതി. ബ്രൗസിങ് വേഗം കൂട്ടുന്ന എല്ലാ ഫീച്ചറുകളെയും അപേക്ഷിച്ച് സെറ്റിങ്‌സില്‍ ഏറ്റവും എളുപ്പത്തില്‍ കണ്ടെത്താന്‍ കഴിയുന്ന ഒന്നാണ് പ്രീലോഡ് പേജുകള്‍. ഈ ഫീച്ചറിന്റെ പേര് സൂചിപ്പിക്കുന്നത് പോലെ തന്നെയാണ് ഇതിന്റെ പ്രവര്‍ത്തനവും. ഒരു വെബ്‌സൈറ്റ് തുറക്കുമ്പോള്‍, അടുത്തതായി ഏത് വെബ് പേജുകളിലേക്കാണ് പോകാന്‍ സാധ്യതയുള്ളതെന്ന് ക്രോം മുന്‍കൂട്ടി കണക്കാക്കുകയും അവ ബാക്ക്ഗ്രൗണ്ടില്‍ പ്രീലോഡ് ചെയ്ത് വെക്കുകയും ചെയ്യുന്ന തരത്തിലാണ് ഇതിന്റെ പ്രവര്‍ത്തനരീതി. എക്സ്റ്റന്‍ഡഡ് പ്രീലോഡിങ് പ്രയോജനപ്പെടുത്താനായി ക്രോം തുറന്ന് സെറ്റിങ്‌സിലേക്ക് പോയി പ്രൈവസി ആന്‍ഡ് സെക്യൂരിറ്റി ക്ലിക്ക് ചെയ്യുക. പ്രീലോഡ് പേജുകള്‍ തെരഞ്ഞെടുക്കുക. അതിനുശേഷം എക്സ്റ്റന്‍ഡഡ് പ്രീലോഡിങ് എന്ന ഓപ്ഷന്‍ തെരഞ്ഞെടുക്കുക.
