രക്തത്തില് വലിയ തോതില് യൂറിക് ആസിഡ് അടിഞ്ഞുകൂടുന്നത് ഇന്ന് സാധാരണമായിരിക്കുകയാണ്. ചെറുപ്പക്കാരില് ഏറ്റവും കൂടുതല് മുട്ടിന് തേയ്മാനം ഉണ്ടാക്കുന്ന ഒരു പ്രധാന ഘടകം ശരീരത്തില് യൂറിക് ആസിഡിന്റെ അളവു കൂടുന്നതാണ്. ശരീരത്തിന് ആവശ്യമില്ലാത്ത ഒന്നാണ് യൂറിക് ആസിഡ്. ഹീമോഗ്ലോബിന് മെറ്റബോളിസം, പ്യൂരിന് മെറ്റബോളിസം തുടങ്ങിയ ശരീരത്തിലെ പല പ്രക്രിയകള്ക്കും ഒടുവില് ഉണ്ടാകുന്ന ഒരു മാലിന്യമാണ് യൂറിക് ആസിഡ്. ഇത് സാധാരണ രീതിയില് ലയിക്കുന്ന പ്രകൃതമില്ല. കിഡ്നിയിലൂടെ എന്ത് സാധനവും മൂത്രത്തിലൂടെ പുറത്തേക്ക് പോകണമെങ്കില് അത് ലയിക്കുന്ന സ്വഭാവമുള്ളതായിരിക്കണം. ഭക്ഷണക്രമം രക്തത്തിലെ യൂറിക് ആസിഡ് നിയന്ത്രിക്കുന്നതില് ഒരു വലിയ പങ്ക് വഹിക്കുന്നുണ്ട്. ചില പഴങ്ങള്ക്കും സ്വാഭാവികമായി ശരീരത്തില് അധികമുള്ള യൂറിക് ആസിഡ് പുറന്തള്ളാനും, നീര്വീക്കം കുറയ്ക്കാനും സാധിക്കും. നാരങ്ങ, ഓറഞ്ച് പോലുള്ള സിട്രസ് പഴങ്ങളില് വൈറ്റമിന് സി ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് വൃക്കകളുടെ പ്രവര്ത്തനം മെച്ചപ്പെടുത്തുകയും മൂത്രത്തിലൂടെ യൂറിക് ആസിഡ് പുറന്തള്ളാന് സഹായിക്കുകയും ചെയ്യുന്നു. ബെറിപ്പഴങ്ങളില് ധാരാളം ആന്റിഓക്സിഡന്റുകള്, വൈറ്റാമിന് സി, പോളിഫെനോളുകള് എന്നിവ അടങ്ങിയിട്ടുണ്ട്.ഈ പോഷകങ്ങള് യൂറിക് ആസിഡിന്റെ അളവ് കുറയ്ക്കാനും ശരീരത്തിലെ വീക്കം തടയാനും സഹായിക്കുന്നു. ചെറി പഴങ്ങള് യൂറിക് ആസിഡ് നിയന്ത്രിക്കുന്നതില് വളരെ ഫലപ്രദമാണ്. ചെറിയില് ആന്തോസയാനിനുകള് ധാരാളമായി അടങ്ങിയിരിക്കുന്നു. ഇവ വീക്കം കുറയ്ക്കാന് സഹായിക്കുന്ന ആന്റി ഓക്സിഡന്റുകളാണ്. വാഴപ്പഴത്തില് പൊട്ടാസ്യം ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് വൃക്കകളുടെ ആരോഗ്യത്തിന് മികച്ചതാണ്. യൂറിക് ആസിഡ് കൂടുതല് ഫലപ്രദമായി പുറന്തള്ളാന് പൊട്ടാസ്യം വൃക്കകളെ സഹായിക്കുന്നു.
യൂറിക് ആസിഡ് പുറന്തള്ളാന് ഈ പഴങ്ങള് കഴിക്കാം
