ഇഷ്ടനമ്പര്‍ തിരഞ്ഞെടുത്ത് സിം കാര്‍ഡ് ബുക്കുചെയ്യാനുള്ള ഡിജിറ്റല്‍ സൗകര്യം ബി.എസ്.എന്‍.എലില്‍ നിലവില്‍വന്നു. കേരള സര്‍ക്കിള്‍ വികസിപ്പിച്ച പദ്ധതിയാണ് രാജ്യമാകെ ആരംഭിച്ചത്. ബി.എസ്.എന്‍.എല്‍. ഓഫീസുകളില്‍ പോകാതെയും പേപ്പര്‍രഹിതമായും പുതിയ കണക്ഷനുകള്‍ ഇനി സ്വന്തമാക്കാം. ബി.എസ്.എന്‍.എല്‍. വെബ്‌സൈറ്റിലെ ക്യു.ആര്‍. കോഡ് സ്‌കാന്‍ചെയ്തോ ലിങ്ക് വഴിയോ ഉപയോക്താക്കള്‍ക്ക് വെബ്‌സൈറ്റില്‍ പ്രവേശിക്കുക. കെ.വൈ.സി. ഓണ്‍ലൈനായി പൂരിപ്പിക്കുക. ആധാര്‍ ഇ-കെ.വൈ.സി.വഴി ഐഡന്റിഫിക്കേഷന്‍ പൂര്‍ത്തിയാക്കുക. ഇഷ്ടനമ്പര്‍ തിരഞ്ഞെടുത്ത് കണക്ഷന്‍ ഉറപ്പിക്കുക. സിം കാര്‍ഡ് അടുത്തുള്ള കസ്റ്റമര്‍ കെയര്‍ സെന്ററില്‍നിന്ന് നേരിട്ട് കൈപ്പറ്റാം. അല്ലെങ്കില്‍ പോസ്റ്റ്മാന്‍, അംഗീകൃത ഡെലിവറി ഏജന്റുമാര്‍വഴി വീട്ടിലെത്തിക്കുന്ന സൗകര്യം ലഭ്യമായ സ്ഥലങ്ങള്‍ വെബ്‌സൈറ്റില്‍നിന്ന് തിരഞ്ഞെടുത്ത് അത് കൊടുക്കുക.
