Untitled design 2026 05 27T172616.031

പിണറായി വിജയൻ്റെ വീട്ടിലെ ഇഡി റെയ്ഡിന് പിന്നാലെയുണ്ടായ സിപിഐഎം പ്രതിഷേധത്തിലെ പ്രതികളെ ആരെന്ന് കണ്ടുപിടിച്ച് അറസ്റ്റ് ചെയ്യുന്നതിൽ കുഴപ്പമില്ല പക്ഷെ പാർട്ടി ഓഫീസിൽ കയറി അത് നടക്കില്ലെന്ന് സിപിഐഎം നേതാവ് വി ജോയ്.  പാർട്ടി  ഓഫീസിൽ  പ്രതികൾ ഇല്ലെന്നും എസ്എഫ്‌ഐക്കാർ പ്രകടനം നടത്തിവരുമ്പോഴാണ് പ്രകോപനം സൃഷ്‌ടിച്ച്‌ അവർ പ്രതിഷേധത്തിനിടയിൽ കയറുന്നതെന്നും ജോയ് പറഞ്ഞു. പാർട്ടി പ്രവർത്തകർ നേരിട്ട് അഹ്വാനം ചെയ്‌തത്‌ അല്ല, പിണറായിയെ സ്നേഹിക്കുന്ന കമ്മ്യൂണിസ്റ് പാർട്ടിയെ സ്നേഹിക്കുന്ന ആരധകരാണ്. ഒരു വലിയ ജനക്കൂട്ടം ഉണ്ടായിരുന്നു. പാർട്ടി പ്രവർത്തകർ വയലൻറ് ആയപ്പോൾ അവരെ നേരത്തെ തന്നെ പാർട്ടി ഓഫീസിലേക്ക് പറഞ്ഞുവിട്ടു. വന്നുകൂടിയ ആളുകൾ പ്രകോപനം ഉണ്ടാക്കി അക്രമം അഴിച്ചിവിട്ടുവെന്നും വി ജോയ് വ്യക്തമാക്കി.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *