അയോധ്യയിലെ പ്രാണ പ്രതിഷ്ഠ ചടങ്ങ് രാജ്യത്തെ മുഴുവന്‍ സന്തോഷത്തിലാക്കിയെന്നും ഇത്രയും കാലം അയോധ്യയ്ക്ക് നീതി ലഭിച്ചിരുന്നില്ലെന്നും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. നിയമസഭയിൽ ഗവർണറുടെ നയപ്രഖ്യാപനത്തിന് നന്ദി പറയുകയായിരുന്നു അദ്ദേഹം. മൂന്ന് സ്ഥലങ്ങൾ മാത്രമേ ഞങ്ങൾ ആവശ്യപ്പെടുന്നുള്ളു. അതിൽ ഒന്ന് യാഥാർഥ്യമായി. അയോധ്യ പോലെ കാശിയും മഥുരയും സാധാരണ സ്ഥലങ്ങളല്ല. ദൈവം അവതരിച്ച സ്ഥലങ്ങളാണ്. അവയ്ക്കുവേണ്ടി നിരന്തര പരിശ്രമം തുടരും. ഈ സ്ഥലങ്ങൾ വിട്ടുകിട്ടാൻ തടസം നിൽക്കുന്നവർ മഹാഭാരതത്തിൽ ദുര്യോധനന് ഉണ്ടായ അനുഭവം ഓർമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്തെ ഹിന്ദുസമൂഹം മൂന്ന് സ്ഥലങ്ങൾ മാത്രമാണ് ആവശ്യപ്പെടുന്നതെന്ന് യോഗി ആദിത്യനാഥ്
