പി.വി.അന്‍വര്‍ എംഎല്‍എയുടെ കക്കാടംപൊയിലെ പാര്ക്കിന് അനുമതി നല്‍കിയത് ചോദ്യംചെയ്തുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കാനിരിക്കെ പാര്ക്കിന് ലൈസന്‍സ് പുതുക്കി നല്കി. ലൈസന്‍സ് ഫീ ഇനത്തില്‍ പഞ്ചായത്ത് ഏഴു ലക്ഷം രൂപ ഈടാക്കി. റവന്യു റിക്കവറി കുടിശികയായ 2.5 ലക്ഷം രൂപയും വില്ലേജ് ഓഫിസില്‍ അടച്ചു. അതേസമയം ലൈസന്‍സ് ഇല്ലാതെ പാര്‍ക്ക് എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് കോടതി ചോദിച്ചതിനെ തുടർന്ന് ഈ പാർക്കിന് ലൈസൻസിനായി അപേക്ഷ നൽകിയിട്ടുണ്ടെന്നും അപേക്ഷയിലെ പിഴവ് കാരണം ലൈസൻസ് നൽകിയിട്ടില്ലെന്നും ഇന്നലെ സര്‍ക്കാര്‍ ഹൈക്കോടതിയിൽ മറുപടി നല്‍കിയിരുന്നു.
കക്കാടംപൊയിലെ പാര്ക്കിന് ലൈസന്‍സ് പുതുക്കി നല്കി
