കേരളത്തിൽ നികുതി പിരിവ് പരാജയമാണെന്നും, ഒരുപാട് കാര്യങ്ങളിൽ ഒന്ന് മാത്രമാണ് കേന്ദ്ര അവഗണനയെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കേരളത്തിലെ ധനപ്രതിസന്ധിക്ക് മുഴുവൻ കാരണം കേന്ദ്രം അല്ല, 57800 കോടി രൂപ കേന്ദ്രത്തിൽ നിന്ന് കിട്ടാനുണ്ട് എന്ന് പറയുന്നത് നുണയാണ്. പെൻഷൻ പോലും കൊടുക്കാത്ത സർക്കാരാണിത്. സർക്കാരിന് പ്രതിപക്ഷം ക്രിയാത്മക നിർദ്ദേശങ്ങൾ കൊടുത്തിരുന്നുവെന്നും, കേരളത്തെ പ്രതിസന്ധിയിലേക്ക് തള്ളിയിട്ടത് സംസ്ഥാന സർക്കാരാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കേരള സർക്കാരിന്റെ ദില്ലി സമരത്തെ പിന്തുണക്കാത്തതിൽ വിശദീകരണവുമായി പ്രതിപക്ഷ നേതാവ്
