ചക്രവാതച്ചുഴിയുടെയും ന്യൂനമർദ്ദത്തിൻ്റെയും ഫലമായി കേരളത്തിൽ നാളെ മുതൽ വീണ്ടും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നാളെ ആലപ്പുഴ, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പുറപ്പെടുവിച്ചു. 23ന് മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും 24ന് മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലും മുന്നറിയിപ്പുണ്ട്. ബിഹാറിന് മുകളിലെ ന്യൂന മർദ്ദവും വടക്കുകിഴക്കൻ രാജസ്ഥാന് മുകളിൽ ചക്രവാതച്ചുഴിയും നിലനിൽക്കുന്നതിനാൽ കേരളത്തിൽ അടുത്ത 7 ദിവസം മഴ സാധ്യതയെന്നാണ് വിശദീകരണം.
നാളെ മുതൽ മൂന്ന് ദിവസത്തേക്ക് വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പുറപ്പെടുവിച്ചു
