ഭൂപരിഷ്കരണ നിയമത്തിൽ ഭേദഗതി വരുത്തുന്നതിനായി കൈവശം വക്കാവുന്ന ഭൂമിയുടെ പരിധി കൂട്ടണമെന്നത് അടക്കമുള്ള നിര്‍ദ്ദേശങ്ങൾ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേര്‍ന്ന യോഗത്തിൽ വകുപ്പ് മുന്നോട്ട് വച്ചു. വ്യവസായം വരണമെങ്കിൽ ഭൂമി വേണം ഭൂ നിയമങ്ങളിൽ ഇളവ് വേണം അതുകൊണ്ട് തന്നെ ഭൂപരിഷ്കണ നിയമത്തിൽ ഭേദഗതി ആവശ്യമാണ് വ്യവസായ വകുപ്പ് മുന്നോട്ട് വക്കുന്നത്. കൈവശം വയ്ക്കാവുന്ന ഭൂമിയുടെ അളവ് 15 ഏക്കറെന്നത് 100 ഏക്കറെങ്കിലും ആക്കണമെന്നത് അടക്കം വലിയ മാറ്റങ്ങളാണ് മുഖ്യമന്ത്രി വിളിച്ച വകുപ്പുതല യോഗത്തിൽ വ്യവസായ വകുപ്പ് ആവശ്യപ്പെട്ടത്. എന്നാൽ ഭൂപരിഷ്കരണ നിയമത്തിൽ ഭേദഗതി ആവശ്യം പൂര്‍ണ്ണമായും തള്ളിയ റവന്യു മന്ത്രി പക്ഷേ വ്യവസായ സൗഹൃദമാകണമെന്ന ആശയത്തെ പിന്തുണയ്ക്കുകയും ചെയ്തു.
ഭൂപരിഷ്കരണ നിയമത്തിൽ ഭേദഗതി ആവശ്യപ്പെട്ട് വ്യവസായ വകുപ്പ്
