നിലമ്പൂരിൽ താൻ മത്സരിക്കാൻ കാരണം പ്രതിപക്ഷ നേതാവ് വിഡി സതീശനെന്ന് പിവി അൻവർ. താൻ ജയിച്ചില്ലെങ്കിൽ യുഡിഎഫ് സ്ഥാനാർത്ഥി ജയിക്കണമെന്നാണ് ആഗ്രഹമെന്നും നിലമ്പൂരിലേത് അടിച്ചേൽപ്പിച്ച തെരഞ്ഞെടുപ്പ് എന്നായിരുന്നു പ്രചരണം എന്നാൽ തെരഞ്ഞെടുപ്പ് ജനങ്ങൾ ഏറ്റെടുത്തുവെന്നും അദ്ദേഹം പറഞ്ഞു. 2024ലെ തെരഞ്ഞെടുപ്പിനേക്കാളും 1224 വോട്ട് അധികം പോൾ ചെയ്തു. മണ്ഡലത്തിലെ സ്ത്രീ വോട്ടർമാരുടെ പിന്തുണ തനിക്ക് ലഭിക്കും വന്യജീവി ആക്രമണമാണ് താൻ ഉയർത്തിയ പ്രധാന വിഷയം താൻ മത്സരിക്കാൻ കരുതിയതല്ല, യുഡിഎഫിന് പിന്തുണക്കാനായിരുന്നു തീരുമാനം എന്നാൽ പ്രതിപക്ഷ നേതാവിന്റെ സമീപനമാണ് മത്സരിക്കാൻ കാരണമെന്നും അൻവർ പറഞ്ഞു.
മലയോര വോട്ടിൽ പ്രതീക്ഷയെന്ന് പി വി അൻവർ
