പാലക്കാട് കഞ്ചിക്കോട് ജനവാസ മേഖലയിലിറങ്ങിയ കാട്ടാനയെ ഒടുവിൽ കാട് കയറ്റി. ഏഴര മണിക്കൂർ നീണ്ട ദൗത്യത്തിനൊടുവിലാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ ആനയെ കാട്ടിലേക്ക് തുരത്തിയത്. ജനവാസ മേഖലയിൽ നിലയുറപ്പിച്ച കാട്ടാനയെ തുരത്താനുള്ള നടപടികൾ ഇന്ന് രാവിലെ മുതൽ ആരംഭിച്ചിരുന്നു. ധോണിയിലെ അഗസ്റ്റിനെന്ന കുങ്കിയാനയെ ഉപയോഗിച്ചാണ് കാട്ടാനയെ തുരത്തിയത്. വാളയാർ റേഞ്ചിന്റെ നേതൃത്വത്തിൽ രാവിലെ ഏഴ് മണിയോടെയാണ് ദൗത്യം തുടങ്ങി. രണ്ടാഴ്ചയിലേറെയായി പ്രദേശത്ത് നിലയുറപ്പിച്ച ആന പ്രദേശത്ത് വലിയ നാശ നഷ്ടമുണ്ടാക്കിയിരുന്നു.
കഞ്ചിക്കോട് ജനവാസ മേഖലയിലുണ്ടായിരുന്ന കാട്ടാനയെ തുരത്തി
