നിലമ്പൂരിൽ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന് ഷൗക്കത്ത് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. നിലമ്പൂര്‍ താലൂക്ക് ഓഫീസിലായിരുന്നു പത്രികാ സമര്‍പ്പണം. കെ.പി.സി.സി.വര്‍ക്കിങ് പ്രസിഡന്റ് എ.പി.അനില്‍കുമാര്‍, മുസ്ലിം ലീഗ് രാജ്യസഭാ എംപി അബ്ദുള്‍ വഹാബ് തുടങ്ങിയ നേതാക്കള്‍ ഒപ്പമുണ്ടായിരുന്നു. വന്‍ജനാവലിയുടെ സാന്നിധ്യത്തില്‍ പ്രകടനമായാണ് ആര്യാടന് ഷൗക്കത്ത് പത്രികാ സമര്‍പ്പണത്തിനെത്തിയത്.
ആര്യാടന് ഷൗക്കത്ത് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു
