7 12

വെസ്റ്റ് നൈല്‍ പനിക്കെതിരെ ജാഗ്രത വേണമെന്ന് ആരോഗ്യന്ത്രാലയം. ഒരാഴ്ചയ്ക്കിടെ രണ്ടു പേരാണ് വെസ്റ്റ് നൈല്‍ പനി മൂലം എറണാകുളത്ത് മരണപ്പെട്ടത്. ക്യൂലക്‌സ് കൊതുക് പരത്തുന്ന വെസ്റ്റ് നൈല്‍ വൈറസ് മൂലമുണ്ടാകുന്ന രോഗമാണ് വെസ്റ്റ് നൈല്‍ പനി. ജപ്പാന്‍ ജ്വരത്തിന് സമാനമായ രോഗലക്ഷണങ്ങളാണ് ഈ പനിക്കും ഉണ്ടാവുക. തലവേദന, പനി, പേശിവേദന, തലചുറ്റല്‍, ഓര്‍മനഷ്ടപ്പെടല്‍ എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍. എന്നാല്‍ ചിലപ്പോള്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകാതിരിക്കുന്നത് രോഗനിര്‍ണ്ണയത്തിന് വെല്ലുവിളിയാകാം. ഒരു ശതമാനം ആളുകളില്‍ ഈ വൈറസ് തലച്ചോറിനെ ബാധിക്കുന്നതു കാരണം ബോധക്ഷയവും മരണം വരെയും സംഭവിക്കാം. ഈ പനിക്ക് ശരിയായ ചികിത്സയോ വാക്‌സിനോ ലഭ്യമല്ല. കൊതുകുകടി ഏല്‍ക്കാതിരിക്കുകയാണ് ഈ വൈറസിനെ പ്രതിരോധിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗം. ചെളിവെള്ളത്തിലാണ് വെസ്റ്റ് നൈല്‍ രോഗം പരത്തുന്ന ക്യൂലക്‌സ് കൊതുകുകള്‍ പെറ്റുപെരുകുന്നത്. അതിനാല്‍ വീട്ടിലും പരിസരങ്ങളിലും ചെളിവെള്ളം കെട്ടിനില്‍ക്കുന്നത് ഒഴിവാക്കുക, ജലക്ഷാമമുള്ള ഇടങ്ങളില്‍ വെള്ളം ശേഖരിച്ചുവെക്കുന്ന വലിയ പാത്രങ്ങളുടെ മുകള്‍ഭാഗം കോട്ടണ്‍ തുണികൊണ്ട് മൂടുക തുടങ്ങിയ നടപടികള്‍ സ്വീകരിക്കണം. കൊതുകുകടി ഏല്‍ക്കുന്ന സാഹചര്യം പരമാവധി ഒഴിവാക്കുകയും സ്വയംചികിത്സ നടത്താതിരിക്കുകയും വേണം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *