ഏകാന്തതയില്‍ നേര്‍ത്തൊരു തിരിനാളംപോലെ പ്രണയത്തിന്റെ നിഗൂഢശാന്തതയിലേക്ക് കൂട്ടുവരുന്ന ചെറുകഥകള്‍. പ്രണയം ഇവിടെ നിശ്ശബ്ദതയാണ്. കണ്ണുകള്‍ക്കിടയിലൊഴുകുന്ന അദ്യശ്യനദിപോലെ വാക്കുകളുടെ കനംവിട്ട് കവിത പൂക്കുംപോലെ, ഹിമഗിരികള്‍ സൂര്യസ്പര്‍ശത്തിലുരുകുംപോലെ, ഹൃദയം അജ്ഞാതമായൊരു സംഗീതത്തിനായി കാതോര്‍ക്കുന്നുണ്ട്. തണുത്ത കാറ്റേറ്റു വാടിയ പൂവിന്റെ ഗന്ധംപോലെ കാലത്തിന്റെ ചില്ലകളില്‍ ഓര്‍മ്മകള്‍. ലോകം മാഞ്ഞുപോകുമ്പോഴും ഒടുവില്‍ ഒരു ശബ്ദം ബാക്കിനില്‍ക്കും. നിശ്ചയം-അതു നിന്റെ പേരായിരിക്കും. ‘ഒരു പോസിറ്റീവ് പ്രണയകഥ’. ഷീജ ഷിബു. ഡിസി ബുക്‌സ്. വില 171 രൂപ.
ഒരു പോസിറ്റീവ് പ്രണയകഥ
