ജാപ്പനീസ് വാഹന ബ്രാന്‍ഡായ സുസുക്കി തങ്ങളുടെ കോംപാക്റ്റ് എസ്യുവിയായ ഫ്രോങ്ക്‌സ് സ്പോര്‍ട്ടിന്റെ പുതിയ ‘സ്പോര്‍ട്’ വകഭേദം മലേഷ്യയില്‍ അവതരിപ്പിച്ചു. സ്റ്റാന്‍ഡേര്‍ഡ് ഫ്രോങ്ക്‌സിനേക്കാള്‍ സ്പോര്‍ട്ടി രൂപഭംഗിയുള്ളതാണ് ഈ പുതിയ മോഡല്‍. അടിസ്ഥാന ഫ്രോങ്ക്‌സിന് മലേഷ്യയില്‍ 1,18,888 റിംഗിറ്റാണ് (ഏകദേശം 27.89 ലക്ഷം ഇന്ത്യന്‍ രൂപ) വില. പുതിയ ഫ്രോങ്ക്‌സ് സ്പോര്‍ട്ടിന് 1,30,888 (ഏകദേശം 30.70 ലക്ഷം രൂപ) റിംഗിറ്റും. പുതിയ ഫ്രോങ്ക്‌സ് സ്പോര്‍ട് മോണോടോണ്‍ കൂള്‍ ബ്ലാക്ക്, ഡ്യുവല്‍-ടോണ്‍ പേള്‍ സ്‌നോ വൈറ്റ്, കൂള്‍ ബ്ലാക്ക് എന്നിങ്ങനെ രണ്ട് കളര്‍ ഓപ്ഷനുകളില്‍ ലഭ്യമാണ്. മലേഷ്യയില്‍, സുസുക്കി ഫ്രോങ്ക്‌സ് കെ15സി 1.5 ലിറ്റര്‍, 4-സിലിണ്ടര്‍ നാച്ചുറലി ആസ്പിറേറ്റഡ് പെട്രോള്‍ എഞ്ചിനില്‍ മാത്രമേ ലഭ്യമാകൂ. ഇന്റഗ്രേറ്റഡ് സ്റ്റാര്‍ട്ടര്‍ ജനറേറ്റര്‍ കൊണ്ട് സജ്ജീകരിച്ചിരിക്കുന്ന ഈ എഞ്ചിന്‍ 103 എച്പി പവറും 138 എന്‍എം ടോര്‍ക്കും ഉത്പാദിപ്പിക്കുന്നു. എഞ്ചിന്‍ 6-സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായി ജോടിയാക്കിയിരിക്കുന്നു.
ഫ്രോങ്ക്‌സ് സ്പോര്‍ട്ടിന്റെ പുതിയ ‘സ്പോര്‍ട്’ വകഭേദം
