മന്ത്രിമാരായ എംബിരാജേഷും ആര്.ബിന്ദുവും, പ്രതിപക്ഷ നേതാവ് വിഡി സതീശനുമായി നിയമസഭയില്‍ വാക്പോര്. പ്രതിപക്ഷ നേതാവ് പലപ്പോഴും വസ്തുതാ വിരുദ്ധമായ കാര്യങ്ങളാണ് സഭയിൽ പറയുന്നതെന്ന് എംബി രാജേഷ് കുറ്റപ്പെടുത്തി. അത് തിരുത്താൻ ശ്രമിക്കുമ്പോൾ അദ്ദേഹം വഴങ്ങാറില്ലെന്നും, പരിഹാസവും പുച്ഛവുമാണ് പ്രസംഗത്തിൽ അത് തിരുത്തണമെന്നും എം ബി രാജേഷ് പറഞ്ഞു. അതോടൊപ്പം തനിക്കെതിരെ പ്രതിപക്ഷ നേതാവ് വിരൽചൂണ്ടി ധിക്കാരത്തോടെ പ്രസംഗിച്ചതിൽ പ്രതിഷേധിക്കുന്നുവെന്ന് മന്ത്രി ആർ.ബിന്ദുവും പറഞ്ഞു. എന്നാൽ രണ്ടു മന്ത്രിമാർക്കെതിരെയും എന്തെങ്കിലും മോശമായി പറഞ്ഞതായി ചൂണ്ടിക്കാണിച്ചാൽ തിരുത്താമെന്ന് വിഡി സതീശന് വ്യക്തമാക്കി. കൂടാതെ തന്റെ പ്രസംഗം തടസപ്പെടുത്തലാണ് രണ്ടുമൂന്നു മന്ത്രിമാരുടെ സ്ഥിരം പരിപാടിയെന്നും, ധിക്കാരവും ധാർഷ്ട്യവും പുച്ഛവും ആർക്കാണെന്ന് എല്ലാവർക്കും അറിയാം , തിരുത്താൻ ആണല്ലോ നിങ്ങൾ ഇപ്പോൾ ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും ആ ചാപ്പ എന്റെ മേൽ കുത്തേണ്ടെന്നും, എംബി രാജേഷ് സ്പീക്കർ ആകാൻ ശ്രമിക്കുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ആരോഗ്യകരമായ ചർച്ചയും സമീപനവുമാണ് പ്രതീക്ഷിക്കുന്നതെന്നും ,പക്ഷെ അതുണ്ടാകാറില്ലെന്ന് സ്പീക്കറും കൂട്ടിച്ചേർത്തു.
നിയമസഭയില്‍ വാക്പോര്
