താരസംഘടന അമ്മയിലെ കൂട്ടരാജിക്ക് പിന്നാലെ ഫെയ്സ്ബുക്ക് കുറിപ്പുമായി ഡബ്ല്യൂ.സി.സി. പ്രവർത്തിക്കാനുള്ള ഞങ്ങളുടെ ആഹ്വാനമാണിത് എന്ന തലക്കെട്ടിലാണ് കുറിപ്പ് പങ്കുവെച്ചിരിക്കുന്നത്. അമ്മ പ്രസിഡന്റ് മോഹൻലാലും എക്സിക്യൂട്ടീവ് കമ്മിറ്റിയും രാജിവെച്ചതിനു തൊട്ടുപുറകേയാണ് ഡബ്ല്യൂ.സി.സിയുടെ പ്രതികരണം എന്നതാണ് ശ്രദ്ധേയം.’പുനരാലോചിക്കാം, പുനർനിർമിക്കാം, മാറ്റങ്ങൾക്കായി ഒന്നിച്ചുനിൽക്കാം. നീതിയുടെയും ആത്മാഭിമാനത്തിന്റെയും ഭാവി രൂപപ്പെടുത്തുക നമ്മുടെ കടമയാണ്. നമുക്കൊരു പുതുവിപ്ലവം സൃഷ്ടിക്കാം’ എന്നാണ് സംഘടനയുടെ പോസ്റ്റിലുള്ളത്.
താരസംഘടന അമ്മയിലെ കൂട്ടരാജിക്ക് പിന്നാലെ ഫെയ്സ്ബുക്ക് കുറിപ്പുമായി ഡബ്ല്യൂ.സി.സി
