അരുണ്‍ വൈഗയുടെ സംവിധാനത്തില്‍ രഞ്ജിത്ത് സജീവ് നായകനായി എത്തുന്ന ‘യുണൈറ്റഡ് കിങ്ഡം ഓഫ് കേരള’യുടെ വീഡിയോ സോങ് കഴിഞ്ഞ ദിവസമാണ് യുട്യൂബിലൂടെ റിലീസ് ചെയ്തത്. ഏതാനും ദിവസങ്ങള്‍ കൊണ്ട് മാത്രം ചിത്രത്തിന്റെ വീഡിയോ സോങ് യൂട്യൂബില്‍ ട്രന്‍ഡിങ് ലിസ്റ്റില്‍ ഇടം പിടിച്ചിരിക്കുകയാണ് ഇപ്പോള്‍. രസമാലെ വീഡിയോ സോങ്ങിന് ഇപ്പോള്‍ പതിനൊന്നു ലക്ഷത്തിന് മുകളിലാണ് കാഴ്ചക്കാര്‍. മൈക്ക്, ഖല്‍ബ്, ഗോളം, എന്നീ ചിത്രങ്ങള്‍ക്ക് ശേഷം രഞ്ജിത്ത് സജീവ് നായകനാകുന്ന ചിത്രമാണ് യുണൈറ്റഡ് കിങ്ഡം ഓഫ് കേരള. ശബരീഷ് വര്‍മ്മയുടെ വരികള്‍, രാജേഷ് മുരുഗേശന്‍ കമ്പോസ് ചെയ്ത്, കപില്‍ കപിലാന്‍, ഫാസ്സി, രാജേഷ് മുരുഗേശന്‍ എന്നിവരാണ് രസമാലെ പാടിയിരിക്കുന്നത്. ചിത്രത്തില്‍ ജോണി ആന്റണി, ഇന്ദ്രന്‍സ്, മനോജ് കെ ജയന്, മനോജ് കെ യു, അല്‍ഫോണ്‍സ് പുത്രന്, ഉൃ റോണി, സംഗീത, മീര വാസുദേവ്, മഞ്ജുപിള്ള, സാരംഗി ശ്യാം തുടങ്ങിയവരും പ്രധാന വേഷങ്ങളില്‍ അഭിനയിക്കുന്നു.
‘യുണൈറ്റഡ് കിങ്ഡം ഓഫ് കേരള’ വീഡിയോ സോങ്
