വന്‍ ഹൈപ്പിലെത്തിയ ചിത്രമാണ് ‘എമ്പുരാന്’. മോഹന്‍ലാല്‍ നായകനായി പ്രദര്ശനത്തിനെത്തിയപ്പോള് 259 കോടിയില്‍ അധികം നേടിയിട്ടുണ്ട്. മലയാളത്തിന്റെ ഇന്‍ഡസ്ട്രി ഹിറ്റായിരിക്കുകയാണ് മോഹന്‍ലാല്‍ ചിത്രം എമ്പുരാന്. എമ്പുരാന്റെ ആത്മാവ് ഉള്‍ക്കൊള്ളുന്ന ഒരു വീഡിയോ ഗാനം പുറത്തുവിട്ടതാണ് പുതുതായി ഇപ്പോള്‍ മലയാളി പ്രേക്ഷകരുടെ ശ്രദ്ധയാകര്‍ഷിക്കുന്നത്. മഞ്ഞുമ്മല്‍ ബോയ്സിനെ വീഴ്ത്തി മോഹന്‍ലാല്‍ ചിത്രം വിദേശത്തും ഒന്നാമതെത്തിയിട്ടുണ്ട്. എമ്പുരാന് 100 കോടി തിയറ്റര്‍ ഷെയര്‍ വരുന്ന ആദ്യ മലയാള ചിത്രവും ആയിട്ടുണ്ട്. ആഗോള ബോക്സ് ഓഫീസില്‍ നിന്നുള്ള കണക്കാണ് ഇത്. തെന്നിന്ത്യയില്‍ 100 കോടി ഷെയര്‍ നേട്ടത്തിലേക്ക് അവസാനമെത്തുന്നത് മോളിവുഡ് ആണ്. ചിത്രത്തിന്റെ ഫൈനല്‍ ഗ്രോസ് എത്ര വരുമെന്ന് അറിയാനുള്ള കാത്തിരിപ്പിലാണ് മോളിവുഡ്. ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാന്. സംവിധായകന് പൃഥ്വിരാജാണ് എന്നതാണ് മോഹന്‍ലാല്‍ ചിത്രത്തിന്റെ പ്രധാന ആകര്‍ഷണം. പൃഥ്വിരാജും പ്രധാന കഥാപാത്രമായി ചിത്രത്തിലുണ്ട്.
‘എമ്പുരാന്’ ആത്മാവ് ഉള്‍ക്കൊള്ളുന്ന വീഡിയോ ഗാനം
