ലഹരിമരുന്ന് മാഫിയയുടെ കണ്ണികളെ വികസിപ്പിക്കുന്നതിൽ ക്യാമ്പസുകളിലും ഹോസ്റ്റലുകളിലും എസ്.എഫ്.ഐ എന്ന വിദ്യാർഥി സംഘടന വലിയ പങ്കുവഹിക്കുന്നുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സി.പി.എം നേതൃത്വം കർശനമായ നടപടികൾ സ്വീകരിച്ചില്ലെങ്കിൽ അപകടമാവുമെന്നും രണ്ട് ഐജിമാർക്ക് ലഹരിയുമായി ബന്ധപ്പെട്ട കേസുകൾ മാത്രം അന്വേഷിക്കാനുള്ള ചുമതല കൊടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ഓരോ കേസുമെടുത്ത് എവിടെ നിന്നാണ് ലഹരി വരുന്നതെന്ന് അന്വേഷിച്ചുപോണമെന്നും ബോധവത്കരണം നടത്തേണ്ടത് എക്സൈസ് വകുപ്പും പോലീസുമല്ല സാമൂഹ്യക്ഷേമ വകുപ്പിനെയോ യുവജനക്ഷേമ വകുപ്പിനെയോ കായിക വകുപ്പിനെയോ അതെല്ലാം ഏൽപ്പിക്കണമെന്നും ലഹരി പദാർഥങ്ങൾ കേരളത്തിൽ ഉണ്ടാക്കുന്നുണ്ടെന്ന് പറയുന്നുണ്ടെങ്കിലും കൂടുതലും വരുന്നത് കേരളത്തിന് പുറത്ത് നിന്നാണ് അതിന്റെ ഉറവിടം കണ്ടുപിടിച്ച് ഇല്ലാതാക്കാനുള്ള ശ്രമം സർക്കാർനടത്തണമെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.
രണ്ട് ഐജിമാർക്ക് ലഹരിയുമായി ബന്ധപ്പെട്ട കേസുകൾ മാത്രം അന്വേഷിക്കാനുള്ള ചുമതല കൊടുക്കണമെന്ന് വി ഡി സതീശൻ
