ഗവർണറാണ് പ്രോട്ടോകോൾ ലംഘിച്ചതെന്നും ഭാരതാംബയെ വച്ചുകൊണ്ടുള്ള ഒരു പരിപാടിക്കുമില്ല,രണ്ട് ആർ എസ് എസ് പ്രവർത്തകരാണ് രാജ്ഭവനിലെ കാര്യങ്ങൾ നിയന്ത്രിക്കുന്നതെന്നും മന്ത്രി വി ശിവന്‍കുട്ടി. ഭരണഘടനാ പ്രകാരം സംസ്ഥാനത്തിന്റെ തലവനായ തന്നെ അപമാനിച്ചെന്നായിരുന്നു ഗവർണർ രാജേന്ദ്ര ആർലേക്കറുടെ വിമർശനം. എന്നാൽ ഭരണഘടന തൊട്ട് സത്യം ചെയ്ത മന്ത്രി എങ്ങിനെയാണോ പെരുമാറേണ്ടത് അതാണ് ചെയ്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നല്‍കിയിരുന്നു. അതേ സമയം ഭരണഘടന അനുശാസിക്കുന്ന ചിഹ്നങ്ങൾക്ക് അപ്പുറം കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രങ്ങൾ ഔദ്യോഗിക പരിപാടികളിൽ വെക്കരുതെന്ന് പറഞ്ഞ് ഗവർണ്ണർക്കാണ് വീഴ്ചയെന്നും മുഖ്യമന്ത്രി ഓർമ്മിപ്പിച്ചു.
താനല്ല ഗവർണറാണ് പ്രോട്ടോകോൾ ലംഘിച്ചതെന്ന് വി ശിവന്‍കുട്ടി
