സപ്ലൈകോ നെല്ല് സംഭരിച്ച് മൂന്നുമാസം ആയിട്ടും പണം നല്‍കാത്തതിനെതിരേ കൃഷി വകുപ്പ് മന്ത്രിയേയും പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പെടെയുള്ള ജനപ്രതിനിധികളെയും സാമൂഹിക മാധ്യമങ്ങളിലൂടെ ആക്ഷേപിച്ചെന്ന പരാതിയില്‍ യുവ കര്ഷകൻ പനന്തറ പെരുവഴിപ്പുറത്ത് ശ്രീരാഗിനെതിരെ വടക്കേകാട് പൊലീസ് കേസെടുത്തു. ഇയാളുടെ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. സപ്ലൈക്കോ നെല്ല് സംഭരിച്ച് മൂന്നുമാസമായിട്ടും പണം നല്‍കാത്തതിനെതിരേയുള്ള ഫേസ്ബുക്ക് പോസ്റ്റ് ആണ് പരാതിക്ക് കാരണമായത്.സി.പി.ഐ ലോക്കല്‍ കമ്മിറ്റിയാണ് പരാതി നല്‍കിയത് പണം കിട്ടാത്ത കാര്യം ചൂണ്ടിക്കാട്ടിയ കര്‍ഷകനെതിരേ പൊലീസില്‍ പരാതി നല്‍കിയതില്‍ പരൂര് കോള്‍പടവ് കമ്മിറ്റി പ്രതിഷേധിച്ചു.
സിപിഐയുടെ പരാതിയിൽ യുവകര്ഷകനെതിരേ കേസ്
