കോൺഗ്രസിൽ നിന്നും നേതാക്കൾ പാർട്ടി വിട്ടു പോകുന്നത് അഴിമതിയും തൊഴുത്തിൽകുത്തും മടുത്തിട്ടാണെന്ന് വി മുരളീധരൻ. കഴിഞ്ഞദിവസം ബിജെപിയിൽ ചേർന്ന പത്മജാ വേണുഗോപാലിന് തിരുവനന്തപുരം വിമാനത്താവളത്തിൽ നൽകിയ സ്വീകരണത്തിന് ശേഷം പ്രതികരിക്കുകയായിരുന്നു മുരളീധരന്. ഇന്നത്തെ കോൺഗ്രസ് പാർട്ടിയുടെ അവസ്ഥയും രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ തുടരാനുള്ള മടിയും കൊണ്ടാണ് കോൺഗ്രസിൽ ഇത്രയും കൊഴിഞ്ഞുപോക്കെന്നും അദ്ദേഹം പറഞ്ഞു. കെ മുരളീധരൻ പല പാർട്ടികളിലും മാറിമാറി നിന്നിട്ടുണ്ട്. നല്ലൊരു അവസരവാദി കൂടിയായ അദ്ദേഹം, നാളെ എവിടെയാകുമെന്ന് ആർക്കും പ്രവചിക്കാനും കഴിയില്ല എന്നും വി മുരളീധരൻ കൂട്ടിച്ചേർത്തു.
കോൺഗ്രസിൽ നിന്നും നേതാക്കൾ പാർട്ടി വിട്ടു പോകുന്നത് അഴിമതിയും തൊഴുത്തിൽകുത്തും മടുത്തിട്ടാണെന്ന് വി മുരളീധരൻ
