തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ പത്മജ വേണുഗോപാലിന് വന്‍ സ്വീകരണമൊരുക്കി ബിജെപി. കോണ്‍ഗ്രസിനെയും, കെ മുരളീധരനെയും പത്മജ വിമര്‍ശിച്ചു. കോണ്‍ഗ്രസില്‍ ദിവസവും താന്‍ അപമാനിക്കപ്പെട്ടു, മണ്ഡലത്തില്‍ പ്രവര്‍ത്തിക്കാന്‍ കഴിയാത്ത സാഹചര്യം കോണ്‍ഗ്രസ് നേതാക്കളുണ്ടാക്കി. താൻ തോൽക്കാൻ കാരണക്കാരനായ നേതാവിനെ മണ്ഡലം ഭാരവാഹിയാക്കി. കെ കരുണാകരന്റെ പേരിൽ സ്മാരകം പണിയാനുള്ള ഫണ്ട് സ്വരൂപിക്കാൻ പോലും ആരും അനുവദിച്ചില്ല. കെ മുരളീധരൻ ഇന്നു പറയുന്നതല്ല നാളെ പറയുന്നത്. തന്റെ മാതാവിനെ വരെ അപകീർത്തിപ്പെടുത്താൻ ശ്രമിച്ചതിന് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ കേസ് കൊടുക്കുമെന്നും പത്മജ പറഞ്ഞു.
തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ പത്മജ വേണുഗോപാലിന് വന്‍ സ്വീകരണമൊരുക്കി ബിജെപി
