കടമെടുപ്പ് പരിധിയുമായി ബന്ധപ്പെട്ട് കേന്ദ്ര സംസ്ഥാന സർക്കാരുകൾ നടത്തിയ ചർച്ച പരാജയപ്പെട്ടു. കടമെടുപ്പ് പരിധി ഉയർത്തണമെന്ന സംസ്ഥാന സർക്കാരിന്റെ ആവശ്യം കേന്ദ്രം അംഗീകരിച്ചില്ല. സംസ്ഥാനത്തിന്റെ ആവശ്യങ്ങളോട് യോജിക്കാന്‍ കേന്ദ്രം തയാറായില്ലെന്ന് ചീഫ് സെക്രട്ടറി പറഞ്ഞു.13,890 കോടി മാത്രമേ അനുവദിക്കൂ, ഇത് ഉടന്‍ നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നുo കേന്ദ്രം അറിയിച്ചു.ചര്‍ച്ചയിലെ കേന്ദ്രസര്‍ക്കാരിന്റെ നിലപാട് സുപ്രിംകോടതിയെ അറിയിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
കടമെടുപ്പ് പരിധിയുമായി ബന്ധപ്പെട്ട് കേന്ദ്ര സംസ്ഥാന സർക്കാരുകൾ നടത്തിയ ചർച്ച പരാജയപ്പെട്ടു
