കൽപറ്റ എംഎല്‍എ ടി സിദ്ദിഖ് വയനാട് പുനരധിവാസം സംബന്ധിച്ച് അടിയന്തര പ്രമേയം നിയമസഭയിൽ അവതരിപ്പിച്ചു. ദുരന്തം നടന്നിട്ട് 76 ദിവസമായി. എന്നാൽ തുടക്കത്തിലുള്ള ആവേശം പുനരധിവാസത്തിൽ കാണുന്നില്ലെന്ന് അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി വന്നപ്പോൾ ആശ്വാസം തോന്നി. എന്നാൽ 229 കോടി അടിയന്തര സഹായം ആവശ്യപ്പെട്ടതിൽ നയാ പൈസ അനുവദിച്ചില്ല. ഇന്ത്യൻ പ്രധാനമന്ത്രി വന്നത് ഫോട്ടോ ഷൂട്ടിനാണോ എന്ന് വയനാട്ടുകാർ ചോദിക്കുന്നുവെന്നും. വായ്പാ ബാധ്യതകളിൽ തീരുമാനം ആയില്ലെന്നും ടി സിദ്ദിഖ് ചൂണ്ടിക്കാട്ടി. നേരം വൈകാതെ പുനരധിവാസം നടപ്പാക്കണം. പ്രധാനമന്ത്രി വരുന്നതിന്റെ തലേന്ന് അവസാനിപ്പിച്ചതാണ് തെരച്ചിൽ. മരണം സ്ഥിരീകരിക്കേണ്ടത് ധനസഹായത്തിന് നിർണായകമാണെന്നും ടി സിദ്ദിഖ് വ്യക്തമാക്കി.
നിയമസഭയില്‍ വയനാട് പുനരധിവാസം സംബന്ധിച്ച് അടിയന്തര പ്രമേയം ചർച്ച തുടങ്ങി
