ഐഎഎസ് ട്രെയിനി പൂജ ഖേദ്ക്കർക്ക് എതിരെ കടുത്ത നടപടിയുമായി യു.പി.എസ്.സി. സിവിൽ സർവീസ് നേടാൻ വ്യാജരേഖ ചമച്ചെന്ന സംശയത്തെ തുടര്‍ന്നാണ് മുംബൈയിലെ ട്രെയിനി ഐഎഎസ് ഓഫിസർ പൂജ ഖേദ്ക്കർക്ക് എതിരെ മഹാരാഷ്ട്ര സര്‍ക്കാര്‍ അന്വേഷണമാരംഭിച്ചത്. പരീക്ഷയ്ക്കുള്ള അപേക്ഷയിൽ തന്നെ പേരും മാതാപിതാക്കളുടെ പേരും മാറ്റി പൂജ ക്രമക്കേട് നടത്തിയതായി കണ്ടെത്തി. 2022ലെ പരീക്ഷാഫലം റദ്ദാക്കാതിരിക്കുള്ള കാരണം കാണിക്കണം എന്നാവശ്യപ്പെട്ട് പൂജക്ക് നോട്ടിസ് അയച്ചു. ഭാവിയിൽ യുപിഎസ്.സി എഴുതുന്നതില്‍ നിന്നും പൂജയെ അയോഗ്യയാക്കി. വ്യാജരേഖ കേസിൽ പ്രത്യേക കേസ് രജിസ്റ്റർ ചെയ്ത് അന്വേഷിക്കാനും പൊലീസിന് നിർദേശം നൽകി. മഹാരാഷ്ട്ര സർക്കാരിൻ്റെ അന്വേഷണ റിപ്പോർട്ടിന് പിന്നാലെയാണ് നടപടി. പൂജ ഖേദ്ക്കറുടെ ഐഎഎസ് റദ്ദാക്കിയേക്കുമെന്നാണ് സൂചന.
ഐഎഎസ് ട്രെയിനി പൂജ ഖേദ്ക്കർക്കെതിരെ കടുത്ത നടപടിയുമായി യു.പി.എസ്.സി.
