ഇസ്രയേല്‍ ഗാസയുടെ മേല്‍ ചുമത്തിയ സമ്പൂര്‍ണ ഉപരോധവും ഒഴിപ്പിക്കലും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് ഐക്യരാഷ്ട്രസഭ. ഒഴിപ്പിക്കപ്പെട്ടവര്‍ക്ക് ആവശ്യമായ താമസസൗകര്യവും തൃപ്തികരമായ സാഹചര്യവും ഉറപ്പാക്കാന്‍ ഇസ്രായേല്‍ ഇതുവരെ ഒരു ശ്രമവും നടത്തിയിട്ടില്ലെന്ന് യുഎന്‍ വക്താവ് രവിന ഷംദസാനി ജനീവയില്‍ പറഞ്ഞു.ഗാസയുടെ മേല്‍ സമ്പൂര്‍ണ്ണ ഉപരോധം ഏര്‍പ്പെടുത്തിയതിനൊപ്പം നടത്തുന്ന ഒഴിപ്പിക്കലിനെ നിയമപരമായി കണക്കാക്കാനാകില്ല. അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ച് സിവിലിയന്മാരെ നിര്‍ബന്ധിതമായി ഒഴിപ്പിക്കുന്ന് അംഗീകരിക്കാനാകില്ല. ഈ നടപടി മനുഷ്യരാശിക്കെതിരായ കുറ്റകൃത്യമായി കണക്കാക്കപ്പെടുമെന്നും ഇത് അന്താരാഷ്ട്ര ക്രിമിനല്‍ കോടതിയില്‍ ശിക്ഷാര്‍ഹമാണെന്നും യുഎന്‍ മനുഷ്യാവകാശ വക്താവ് വ്യക്തമാക്കി.
ഇസ്രയേല്‍ ഗാസയുടെ മേല്‍ ചുമത്തിയ സമ്പൂര്‍ണ ഉപരോധവും ഒഴിപ്പിക്കലും അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്ന് ഐക്യരാഷ്ട്രസഭ
