വടകരയില്‍ ഷാഫി പറമ്പിൽ എംപിയെ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തടഞ്ഞതിൽ പ്രതിഷേധം ശക്തമാക്കുമെന്ന് യുഡിഎഫ്. വടകരയില്‍ ഇന്നലെ നടത്തിയ പ്രതിഷേധം സംഘര്‍ഷത്തിലെത്തിയിരുന്നു. ഷാഫിയെ തടയാനുള്ള ഇടത് നീക്കം അവസാനിപ്പിച്ചില്ലെങ്കില്‍ കോഴിക്കോട്ട് മന്ത്രിമാരോ ഭരണപക്ഷ എംഎൽഎമാരോ റോഡിൽ ഇറങ്ങില്ലെന്ന് ലീഗ് ജില്ലാ നേതൃത്വവും മുന്നറിയിപ്പ് നൽകിയിരുന്നു. തീകൊളളികൊണ്ട് ചൊറിയുന്ന സി.പി.എമ്മുകാരില്‍ നിന്ന് സംരക്ഷണം നല്കാന് മുസ്ലീം ലീഗും യു.ഡി.എഫും സജ്ജമാണെന്നും ഇനിയും ഷാഫിയെ അകാരണമായി തടയാനും അക്രമിക്കാനുമാണ് ഭാവമെങ്കില്‍ കയ്യും കെട്ടി നോക്കി നില്‍ക്കില്ലെന്നും ലീഗ് ജില്ലാ കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു.
ഷാഫി പറമ്പിൽ എംപിയെ ഡിവൈഎഫ്ഐ തടഞ്ഞ സംഭവത്തിൽ പ്രതിഷേധം തുടരുമെന്ന് യുഡിഎഫ്
