മുഖ്യമന്ത്രി പിണറായി വിജയൻ ധനമന്ത്രി നിർമല സീതാരാമനെ കണ്ട് ചർച്ച നടത്തിയതിന് പിന്നാലെ ആശാ പ്രവർത്തകരുടെ സമരവുമായി ബന്ധപ്പെട്ട് കേരളത്തിൽ നിന്നുള്ള യുഡിഎഫ് എംപിമാർ കേന്ദ്ര ധനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ധനമന്ത്രിയെ കണ്ട പിണറായി വിജയൻ ആശാ പ്രവർത്തകരെ അവഗണിച്ച പശ്ചാത്തലത്തിലാണ് മറുനീക്കം. ആശാ വർക്കർമാരുടെ പ്രതിസന്ധി അറിയിച്ചുവെന്നും അനുഭാവ പൂർണമായി ധനമന്ത്രി ആവശ്യങ്ങൾ കേട്ടുവെന്നും യുഡിഎഫ് എംപിമാർ കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് പറഞ്ഞു.
കേരളത്തിൽ നിന്നുള്ള യുഡിഎഫ് എംപിമാർ കേന്ദ്ര ധനമന്ത്രിയുമായി ചർച്ച നടത്തി
