ബിജെപി നേതാവ് പി.സി.ജോർജ് പറഞ്ഞതിൽ യാഥാർത്ഥ്യമുണ്ടെന്ന് സിറോ മലബാർ സഭ പബ്ലിക് അഫയേഴ്സ് കമ്മീഷൻ. സംസ്ഥാനത്തെ ലഹരി വിപത്തിനെ കുറിച്ചും പ്രണയക്കെണികളെ കുറിച്ചും ഭീകര പ്രവർത്തനങ്ങളെ കുറിച്ചും മാരക ലഹരി വിപത്തിനെതിരെ കെസിബിസി മദ്യവിരുദ്ധ സമിതിയുടെ ആഭിമുഖ്യത്തിൽ പാലായിൽ സംഘടിപ്പിച്ച സമ്മേളനത്തിൽ പി.സി ജോർജ് പ്രസ്താവിച്ച കാര്യങ്ങളിൽ വ്യാപക പരാതി ഉയർന്നതിന് പിന്നാലെയാണ് പിന്തുണയുമായി സിറോ മലബാർ സഭയുടെ കീഴിൽ പ്രവർത്തിക്കുന്ന കമ്മീഷൻ രംഗത്ത് വരുന്നത്. പിസി ജോർജ് ഉന്നയിച്ച കാര്യങ്ങളിൽ കേന്ദ്ര – സംസ്ഥാന സർക്കാരുകൾ ഇരകളുടെ സ്വകാര്യത ഉറപ്പാക്കി സമഗ്രമായ അന്വേഷണം നടത്തണമെന്നും കമ്മീഷൻ ആവശ്യപ്പെട്ടു.
പി.സി.ജോർജ് പറഞ്ഞതിൽ യാഥാർത്ഥ്യമുണ്ടെന്ന് സിറോ മലബാർ സഭ പബ്ലിക് അഫയേഴ്സ് കമ്മീഷൻ
