മുഖ്യമന്ത്രി പിണറായി വിജയനെതിരെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷന് യു ഡി എഫ് പരാതി നൽകി. മുഖ്യമന്ത്രിയുടെ നിയമസഭ പ്രസംഗം അടങ്ങിയ പുസ്തക വിതരണം പെരുമാറ്റ ചട്ടങ്ങൾക്ക് വിരുദ്ധമാണെന്ന് കാണിച്ചാണ് യു ഡി എഫ് പരാതി നൽകിയിരിക്കുന്നത്. ആറ്റിങ്ങൽ യു ഡി എഫ് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ അഡ്വ. കരകുളം കൃഷ്ണപിള്ളയാണ് മുഖ്യമന്ത്രിക്കെതിരെ പെരുമാറ്റ ചട്ടലംഘനത്തിന് പരാതി നൽകിയത്.
മുഖ്യമന്ത്രിക്കെതിരെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി യു ഡി എഫ്
