കള്ളനോട്ട് നിർമ്മിച്ച കേസില്‍ രണ്ട് പേര് അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ സോൻഭദ്ര ജില്ലയിലാണ് സംഭവം. 30,000 രൂപയുടെ കള്ളനോട്ട് നിർമ്മിച്ച ഇവര്‍ ഡമ്മി നോട്ടുകൾ പ്രചരിപ്പിക്കുകയായിരുന്നു. സതീഷ് റായി, പ്രമോദ് മിശ്ര എന്നിങ്ങനെ രണ്ട് യുവാക്കളാണ് അറസ്റ്റിലായത്.10 രൂപയുടെ സ്റ്റാമ്പ് പേപ്പറില്‍ കമ്പ്യൂട്ടര്‍ പ്രിന്റ് ചെയ്താണ് ഇവര്‍ 500 രൂപയുടെ നോട്ടുകൾ അച്ചടിച്ചത്. എല്ലാ നോട്ടുകൾക്കും ഒരേ സീരിയൽ നമ്പറായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. സോൻഭദ്രയിലെ രാംഗഡ് മാർക്കറ്റിൽ 10,000 രൂപയുടെ വ്യാജ കറൻസി ചെലവഴിക്കുന്നതിനിടെയാണ് ഇവര്‍ അറസ്റ്റിലായത്.
കള്ളനോട്ട് നിർമ്മിച്ച കേസില്‍ രണ്ട് പേര് അറസ്റ്റില്‍
