രാഷ്ട്രപതി ദ്രൗപതി മുർമുവിന്റെ ഔദ്യോഗിക വസതിക്ക് അകത്ത് രണ്ട് ഹാളുകളുടെ പേര് മാറ്റി. രാഷ്ട്രപതി ഭവനിലെ ദർബാർ ഹാളിന് ഗണതന്ത്ര മണ്ഡപ് എന്നും, അശോക് ഹാളിന് അശോക് മണ്ഡപ് എന്നും പേരുകൾ മാറ്റി രാഷ്ട്രപതി ഉത്തരവിറക്കി. രാജഭരണ കാലത്തേയും ബ്രിട്ടീഷ് ഇന്ത്യയേയും ഓർമ്മിപ്പിക്കുന്ന പദമാണ് ദർബാറെന്നും ഇന്ത്യ റിപ്പബ്ലിക് ആയതോടെ അതിന്റെ പ്രസക്തി നഷ്ടപ്പെട്ടെന്നുമാണ് ഉത്തരവിൽ രാഷ്ട്രപതി വിശദീകരിക്കുന്നത്.
രാഷ്ട്രപതിയുടെ ഔദ്യോഗിക വസതിക്കകത്ത് രണ്ട് ഹാളുകളുടെ പേര് മാറ്റി
