അര്ജുന് ഓടിച്ച ലോറിയിലെ നാല് തടികഷ്ണം കണ്ടെത്തിയെന്ന് വാഹന ഉടമ മനാഫ് വ്യക്തമാക്കി. മനാഫിന്റെ സഹോദരന് സ്ഥലത്തെത്തി തടി അര്‍ജുന്റെ ലോറിയിലേത് തന്നെയെന്ന് സ്ഥിരീകരിച്ചു. വേറെയും തടികള്‍ കൂട്ടിയിട്ടിരുന്നു. എല്ലാം ഒഴുകി വന്നതാണെന്നാണ് നാട്ടുകാര്‍ പറയുന്നത്. അതില്‍ നാലു തടികഷ്ണങ്ങള്‍ മാത്രമാണ് അര്‍ജുന്റെ ലോറിയിലേത്. മണ്ണിടിച്ചിലുണ്ടായ സ്ഥലത്ത് നിന്ന് 12 കിലോമീറ്റര്‍ അകലെനിന്നാണ് തടി കണ്ടെത്തിയത്. ബാക്കി തടികള്‍ ഒഴുകിപ്പോയിട്ടുണ്ടാകാമെന്നും സംശയിക്കുന്നു. ലോറി എടുത്താല്‍ മാത്രമെ ഇത് സംബന്ധിച്ച് വ്യക്തത വരുകയുള്ളു. വാഹനം പാര്‍ക്ക് ചെയ്തിടത്തു നിന്ന് നീങ്ങി പുഴയിലേക്ക് വീണാല്‍ തടി ഒഴുകിപോകാനാണ് സാധ്യതയെന്ന് ലോറി ഉടമ മനാാഫും പറയുന്നു.
അര്ജുന് ഓടിച്ച ലോറിയിലെ തടി കണ്ടെത്തിയെന്ന് വാഹന ഉടമ മനാഫ്
