തുർക്കിയിലെ ഭൂകമ്പത്തിൽ കെട്ടിടങ്ങളൊക്കെ നിലം പതിച്ചതോടെ കെട്ടിട നിർമ്മാണത്തിൽ അഴിമതി കാണിച്ചു എന്ന കാരണത്താൽ 184 പേരെ അറസ്റ്റ് ചെയ്തു. തുർക്കി സിറിയ ഭൂകമ്പത്തിൽ മരിച്ചവരുടെ എണ്ണം 50,000 ആയി. 520,000 അപ്പാർട്ടുമെന്റുകളടങ്ങുന്ന 160,000ത്തിലധികം കെട്ടിടങ്ങൾ തുർക്കിയിൽ തകർന്നു വീഴുകയോ, സാരമായി കേടുപാടുകൾ സംഭവിക്കുകയോ ചെയ്തതായിട്ടുണ്ട് എന്നാണ് കണക്കുകൾ പറയുന്നത്. രാജ്യത്തിന്റെ ആധുനിക ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ദുരന്തമായിട്ടാണ് തുർക്കിയിൽ ഫെബ്രുവരി ആറ് മുതൽ സംഭവിച്ച ഭൂചലനങ്ങളെ കണക്കാക്കുന്നത്. കെട്ടിടം തകർന്നതുമായി ബന്ധപ്പെട്ട് 600 ലധികം ആളുകളെ കുറിച്ച് അന്വേഷിക്കുന്നതായി നീതിന്യായ വകുപ്പ് മന്ത്രി പറഞ്ഞു. ദുരന്തം ബാധിച്ചവയിൽ 10 പ്രവിശ്യകൾ ഉൾപ്പെടുന്ന തെക്കു-കിഴക്കൻ നഗരമായ ദിയാർബക്കിറിൽ നടന്ന വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
തുർക്കിയിലെ ഭൂകമ്പത്തിൽ കെട്ടിടങ്ങളൊക്കെ നിലം പതിച്ചതോടെ കെട്ടിട നിർമ്മാണത്തിൽ അഴിമതി കാണിച്ചു എന്ന കാരണത്താൽ 184 പേരെ അറസ്റ്റ് ചെയ്തു
