അട്ടപ്പാടി മധുകൊലക്കേസിൽ പ്രോസിക്യൂട്ടർക്ക് ചിലവ് അനുവദിച്ചു ഉത്തരവിറങ്ങി.വിചാരണ നാളിലെ ചിലവെങ്കിലും അനുവദിക്കാൻ ഇടപെടണം എന്ന് കാട്ടി അഭിഭാഷകൻ രാജേഷ് എം മേനോൻ കളക്ടർക്ക് ചിലവ് കണക്ക് സഹിതം കത്തയച്ചിരുന്നു. നിരവധി തവണ രാജേഷ് സ്പെഷ്യൽ പ്രോസിക്യൂട്ടറായും അഡീഷണലായും മധുകേസിൽ കോടതിയിലെത്തിയിട്ടുണ്ട്. ഇക്കാലയളവിലെ ഫീസോ, യാത്രാച്ചിലവോ വക്കീലിന് നൽകിയിട്ടില്ല. 1,41,000 രൂപ അനുവദിച്ചാണ് ഉത്തരവിറങ്ങിയത്. നേരത്തെ ചിലവ് നൽകാൻ സർക്കാർ തയ്യാറായിരുന്നില്ല. നിയമന ഉത്തരവ് പ്രകാരമുള്ള ഫീസ് മാത്രമേ നൽകൂ എന്നായിരുന്നു പറഞ്ഞത്. കേസിന്റെ സവിശേഷത മാനിച്ച് പണം അനുവദിക്കുന്നു എന്നാണ് ഉത്തരവ്.
അട്ടപ്പാടി മധുകൊലക്കേസിൽ പ്രോസിക്യൂട്ടർക്ക് ചിലവ് അനുവദിച്ചു ഉത്തരവിറങ്ങി
