വാഹനങ്ങളിൽ ജാതിയോ മതമോ സൂചിപ്പിക്കുന്ന സ്റ്റിക്കറുകൾ ഉപയോഗിക്കുന്നത് അടുത്തിടെ ഉത്തര്‍പ്രദേശില്‍ നിരോധിച്ചിരുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ നിർദേശത്തെ തുടർന്നായിരുന്നു നടപടി. വാഹനങ്ങളിൽ ജാതി, മത സ്റ്റിക്കർ പതിച്ചതിന് വാഹന ഉടമകളിൽ നിന്ന് സംസ്ഥാനത്ത് പോലീസ് പിഴ ഈടാക്കാൻ തുടങ്ങിയിരുന്നു.എന്നിട്ടും ഇൻസ്പെക്ടർ അംഗദ് തന്റെ കാറിൽ ഠാക്കൂർ സാഹിബ് എന്ന് എഴുതിയിട്ടുണ്ടായിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതേ തുടർന്നാണ് ഇൻസ്പെക്ടർ അംഗദ് സിംഗിന് ട്രാഫിക്ക് പോലീസ് പിഴ ഈടാക്കിയത്.
ജാതി സ്റ്റിക്കര്‍ ഒട്ടിച്ച് സഞ്ചരിച്ച പൊലീസ് ഇൻസ്പെക്ടറെ പിഴയടപ്പിച്ച് ഉത്തർപ്രദേശിലെ ട്രാഫിക്ക് പൊലീസ്
