മാധ്യമ സ്ഥാപനമായ ന്യൂസ് ക്ലിക്ക് ഓഫീസിലും മാധ്യമപ്രവർത്തകരുടെ വീടുകളിലും ദില്ലി പൊലീസിന്റെ വ്യാപക റെയ്ഡ്. മൊബൈൽ ഫോണുകളും, ലാപ്ടോപ്പുകളും പൊലീസ് കസ്റ്റഡിയിലെടുത്തു. പൊലീസ് കാരണം വെളിപ്പെടുത്തിയിട്ടില്ലെന്ന് നടപടിക്ക് വിധേയരായവർ വ്യക്തമാക്കി. എഴുത്തുകാരി ഗീത ഹരിഹരൻ, ചരിത്രകാരൻ സൊഹൈൽ ഹാഷ്മി എന്നിവരുടെ വീടുകളിലും പരിശോധന നടന്നുവെന്നാണ് സൂചന.
മാധ്യമപ്രവർത്തകരുടെ വീടുകളിൽ ദില്ലി പൊലീസിന്റെ റെയ്ഡ്
