ജാപ്പനീസ് ജനപ്രിയ വാഹന ബ്രാന്‍ഡായ ടൊയോട്ട കിര്ലോസ്കര് മോട്ടോര്‍ പുതിയ 2025 മോഡല്‍ അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍ പുറത്തിറക്കി. പുതിയ ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡറിന് നിരവധി പുതിയ സവിശേഷതകളോടൊപ്പം ഒരു പുതിയ വകഭേദവും ലഭിക്കുന്നു. പുതിയ അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡറില്‍ ഓട്ടോമാറ്റിക് ഗിയര്‍ബോക്സുള്ള ഒരു പുതിയ ഓള്‍വീല്‍ ഡ്രൈവ് മോഡല്‍ മോഡല്‍ പുറത്തിറക്കി എന്നതാണ് ഏറ്റവും ശ്രദ്ധേയം. ഹൈറൈഡറിന്റെ ഏറ്റവും പുതിയ മോഡലിന്റെ എക്സ്-ഷോറൂം വില 11.34 ലക്ഷത്തില്‍ നിന്ന് ആരംഭിക്കും. ടൊയോട്ട അര്‍ബന്‍ ക്രൂയിസറിന്റെ എക്സ്ഷോറൂം വില ബേസ് മോഡലിന് 11.34 ലക്ഷം രൂപ മുതല്‍ ഉയര്‍ന്ന മോഡലിന് 19.99 ലക്ഷം വരെയാണ്. എല്ലാ വകഭേദങ്ങളിലും ആറ് എയര്‍ബാഗുകള്‍ സജ്ജീകരിച്ചിരിക്കുന്നു. ഇതിനുപുറമെ, ഓട്ടോമാറ്റിക് വേരിയന്റില്‍ ഇലക്ട്രോണിക് പാര്‍ക്കിംഗ് ബ്രേക്ക് സിസ്റ്റവും ലഭ്യമാകും. അര്‍ബന്‍ ക്രൂയിസറില്‍ മുമ്പത്തെപ്പോലെ തന്നെ എഞ്ചിന് ഓപ്ഷനുകള്‍ തുടരുന്നു.
ടൊയോട്ട അര്‍ബന്‍ ക്രൂയിസര്‍ ഹൈറൈഡര്‍
