ഇന്ത്യന്‍ സിനിമയിലെ ഈ വര്‍ഷത്തെ ഏറ്റവും വലിയ വിജയം കുറിച്ച വിക്കി കൗശലിന്റെ ‘ഛാവ’ ഇപ്പോള്‍ ഒടിടിയില്‍ റിലീസ് ചെയ്തിരിക്കുകയാണ്. 130 കോടി മുടക്കിയെടുത്ത ചിത്രം തീയറ്ററില്‍ നിന്നും അമ്പരിപ്പിക്കുന്ന കളക്ഷനാണ് നേടിയത്. 804 കോടിക്ക് അടുത്ത് ആഗോള ഗ്രോസ് ഈ ചരിത്ര സിനിമ നേടിയിട്ടുണ്ടെന്നാണ് വിവരം. നെറ്റ്ഫ്ലിക്സിലാണ് ഛാവ റിലീസ് ചെയ്ത് രണ്ട് മാസത്തോട് അടുക്കുമ്പോള്‍ ഒടിടി റിലീസായി എത്തിയത്. ഛാവയില്‍ മറാത്ത രാജാവായിരുന്ന ഛത്രപതി സംഭാജി മഹാരാജിന്റെ വേഷമാണ് വിക്കി കൗശല്‍ അവതരിപ്പിച്ചത്. ചിത്രത്തില്‍ മഹാറാണി യേശുഭായിയുടെ വേഷത്തില്‍ രശ്മിക മന്ദാന അഭിനയിച്ചപ്പോള്‍ മുഗള്‍ ചക്രവര്‍ത്തിയായ ഔറംഗസേബിനെ അക്ഷയ് ഖന്ന അവതരിപ്പിച്ചു. അശുതോഷ് റാണ, ദിവ്യ ദത്ത, ഡയാന പെന്റി എന്നിവര്‍ പ്രധാന വേഷങ്ങളില്‍ അഭിനയിച്ചിരുന്നു.
വിക്കി കൗശല്‍ ചിത്രം ‘ഛാവ’ ഒടിടിയില്‍
