വയനാട്ടിലെ ദുരന്തമേഖലയിൽ ജീവന്റെ തുടിപ്പ് കണ്ടെത്താൻ ഇന്ന്നടത്തിയ റഡാര് പരിശോധന നിര്ത്തി. ആദ്യം കിട്ടിയ സിഗ്നല് മനുഷ്യ ശരീരത്തില് നിന്നാകാന് സാധ്യതയില്ലെന്ന് വിദഗ്ധര് മാധ്യമങ്ങളോട് പറഞ്ഞു. മൂന്ന് മീറ്റര് താഴ്ചയില് നിന്നാണ് സിഗ്നല് ലഭിച്ചത്. ഉദ്യോഗസ്ഥര് സ്ഥലത്ത് സൂക്ഷ്മതയോടെ മണ്ണുമാറ്റി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താന് സാധിച്ചില്ല. കെട്ടിടാവശിഷ്ടങ്ങൾക്കും മൺകൂമ്പാരത്തിനുമടിയിൽ നിശ്ചിത താഴ്ചയിലും പരപ്പിലും ജീവനുള്ള മനുഷ്യരോ മൃഗങ്ങളോ ഉണ്ടെങ്കിൽ റഡാറിൽ സിഗ്നൽ കാണിക്കും എന്നാണ് ഉദ്യോഗസ്ഥര് പറയുന്നത്.
വയനാട്ടിലെ ദുരന്തമേഖലയിൽ ജീവന്റെ തുടിപ്പ് കണ്ടെത്താൻ ഇന്ന്നടത്തിയ റഡാര് പരിശോധന നിര്ത്തി
