വയനാട്ടിൽ ദുരന്തമുണ്ടായ സ്ഥലത്ത് നാലാം ദിനം റഡാർ പരിശോധനയിൽ മണ്ണിനടിയിൽ നിന്ന് സിഗ്നൽ ലഭിച്ചു. മുണ്ടക്കൈ അങ്ങാടിയിൽ അത്യാധുനിക തെർമൽ ഇമേജ് റഡാർ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് മണ്ണിനടിയിൽ നിന്ന് തുടര്ച്ചയായി ശ്വാസത്തിന്റെ സിഗ്നല് ലഭിച്ചത്. സിഗ്നല് കിട്ടിയ കെട്ടിടത്തിൽ നിന്ന് മൂന്ന് പേരെ കാണാതായിട്ടുണ്ട്. സ്ഥലത്ത് കോണ്ക്രീറ്റും മണ്ണും തടിയും നീക്കി പരിശോധന തുടരുകയാണ്. മൂന്ന് മീറ്റര് താഴ്ചയില് നിന്നാണ് സിഗ്നല് ലഭിച്ചത്. ഇത് മനുഷ്യന്റേതെന്ന് തന്നെയാണെന്ന് ഉറപ്പിക്കാനാകില്ല. ഉദ്യോഗസ്ഥര് സ്ഥലത്ത് സൂക്ഷ്മതയോടെ മണ്ണുമാറ്റി പരിശോധിക്കുകയാണ്. മുണ്ടക്കൈ ദുരന്തത്തിൽ മരണസംഖ്യ 340 ആയി. 206 മൃതദേഹങ്ങളും 134 ശരീരഭാഗങ്ങളുമാണ് ഇതുവരെ കണ്ടെടുത്തത്. കണ്ടെടുത്ത ശരീര ഭാഗങ്ങളുടെ ഡിഎന്എ സാമ്പിളുകള് ശേഖരിച്ചു. 206 പേരെ ഇനിയും കണ്ടെത്താൻ ആയിട്ടില്ല. 86 പേര് ആശുപത്രികളില് ചികിത്സയില് തുടരുന്നു. ജില്ലയില് 91 ദുരിതാശ്വാസ ക്യാമ്പുകളിലായി 9328 പേരാണ് കഴിയുന്നത്.
വയനാട്ടിൽ ദുരന്തമുണ്ടായ സ്ഥലത്ത് നാലാം ദിനം റഡാർ പരിശോധനയിൽ മണ്ണിനടിയിൽ നിന്ന് സിഗ്നൽ ലഭിച്ചു
