തൃശൂർ വടക്കാഞ്ചേരി അകമല ഉരുൾപൊട്ടൽ ഭീഷണിയിലെന്ന് റിപ്പോർട്ട്. ജില്ലാ ഭരണകൂടത്തിന്റെ നിർദ്ദേശപ്രകാരം നാലു വകുപ്പുകൾ ചേർന്ന് പ്രദേശത്ത് സംയുക്ത പരിശോധന നടത്തിയതിൻ്റെ അടിസ്ഥാനത്തിൽ പ്രദേശത്തെ ആളുകളോട് മാറി താമസിക്കാൻ നിർദ്ദേശം നൽകി. മണ്ണിനടിയിലൂടെ ഉറവുള്ളതിനാൽ അപകടസാധ്യത വളരെ കൂടുതലാണെന്നും പരിശോധനാ സംഘം റിപ്പോർട്ട് നൽകിയിട്ടുണ്ട്. മൈനിങ് ആൻ്റ് ജിയോളജി, സോയിൽ കൺസർവേഷൻ, ഗ്രൗണ്ട് വാട്ടർ ഡിപ്പാർട്ടുമെന്റ് ഉദ്യോഗസ്ഥരും റവന്യൂ സംഘവുമാണ് അകമലയിൽ പരിശോധന നടത്തിയത്.
തൃശൂർ വടക്കാഞ്ചേരി അകമല ഉരുൾപൊട്ടൽ ഭീഷണിയിലെന്ന് റിപ്പോർട്ട്
