തൃശൂരിര്‍ ടിടിഇ വിനോദിനെ കൊലപ്പെടുത്തിയത് ടിക്കറ്റെടുക്കാതെ യാത്ര ചെയ്തതിന് പിഴ ചുമത്തിയതിലുള്ള വൈരാഗ്യമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്. കേസിലെ മുഖ്യസാക്ഷി പ്രതി രജനീകാന്തയെ തിരിച്ചറിഞ്ഞു. കൊലപ്പെടുത്താനുള്ള ലക്ഷ്യത്തോടെയാണ് പ്രതി കുറ്റം ചെയ്തത്. തൃശൂര്‍ മുളങ്കുന്നത്തുകാവ് സ്റ്റേഷന് എത്തുന്നതിന് മുന്‍പാണ് ടിക്കറ്റിനെ സംബന്ധിച്ച് തര്‍ക്കം ഉണ്ടാകുന്നത്. പിഴ അടപ്പിച്ച ശേഷം വിനോദ് വാതിലിന് അഭിമുഖമായി നില്‍ക്കുകയായിരുന്നു. പിന്നാലെ പ്രതി വിനോദിനെ പുറത്തേക്ക് തള്ളിയിടുകയായിരുന്നുവെന്നാണ് എഫ്ഐആർ റിപ്പോർട്ട്. പ്രതി സംഭവം നടക്കുമ്പോള്‍ മദ്യലഹരിയില്‍ ആയിരുന്നെന്നാണ് പൊലീസ് പറയുന്നത്.
തൃശൂരിര്‍ ടിടിഇ വിനോദിനെ കൊലപ്പെടുത്തിയത് ടിക്കറ്റെടുക്കാതെ യാത്ര ചെയ്തതിന് പിഴ ചുമത്തിയതിലുള്ള വൈരാഗ്യമെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ട്
