അരുണാചലിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ കോട്ടയം സ്വദേശി നവീൻ, ഭാര്യ ദേവി, വട്ടിയൂർക്കാവ് സ്വദേശി ആര്യ എന്നിവരുടെ മൃതദേഹം ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും. പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹങ്ങള്‍ ഗോഹട്ടിലെത്തിച്ചിരുന്നു. ബ്ലാക് മാജിക്കിൽ ആകൃഷ്ടരായാണ് ഇവർ അരുണാചലിലെ സിറോ താഴ്വരയിലെത്തി ആത്മഹത്യ ചെയ്തതെന്നാണ് സംശയം.രണ്ട് സ്ത്രീകളെയും ഞരമ്പ് മുറിച്ച് കൊലപ്പെടുത്തിയ ശേഷo നവീൻ ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് നിഗമനം. രക്തംകട്ടപിടിക്കാതിരിക്കാനുള്ള മരുന്നുകളും പൊലീസ് കണ്ടെത്തിയിരുന്നു. ഹോട്ടൽ മുറിയിലുണ്ടായിരുന്ന മൊബൈൽ ഫോണും, ലാപ് ടോപ്പും പരിശോധിച്ചാലേ കുടുതൽ തെളിവുകള്‍ ലഭിക്കുകയുളളു എന്ന്പൊലീസ് വ്യക്തമാക്കി.
അരുണാചലിലെ ഹോട്ടൽ മുറിയിൽ മരിച്ച മലയാളികളുടെ മൃതദേഹം ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും
